Wednesday Oct 24, 2012

BAABIBABUN BABIBABUN ...

======= ഒരു 'ഒറ്റമൂലി'പ്രയോഗം =======

വി:ക്വുര്‍ആന്‍  തെറ്റ് കൂടാതെയുള്ള പാരായണം സാധ്യമാകണമെങ്കില്‍ ഒന്നാമതായി ശ്രദ്ധി‍ക്കേണ്ടത് അക്ഷരങ്ങളുടെ ഉച്ചാരണം ശരിയാക്കുക എന്നത് തന്നെയാണ്.
ഉദാ:- ت د طث ذ ظء ه ع ح غ خ . ഇത്തരം അക്ഷരങ്ങള്‍ കേള്‍ക്കുന്നവര്‍ക്ക് ഇത് ഏത് അക്ഷരമാണെന്ന് മനസ്സിലാകാത്ത വിധത്തില്‍ ശരിയായി ഉച്ചരിക്കാന്‍ സാധിക്കാതെ വന്നാല്‍ അത് ഗുരുതരമായ പ്രശ്നമാണ്.ഒന്നുകില്‍ ആ പദം മനസ്സിലാകാതെ വരികയോ അല്ലെങ്കില്‍ ആ പദത്തിന് മറ്റൊരു അര്‍ഥം നല്ക്കപെടുകയോ ചെയ്തേക്കാം എന്നതാണ് പ്രസ്തുത പ്രശ്നങ്ങള്‍. വി:ക്വുര്‍ആന്റെ കാര്യത്തില്‍ ഇത് ഒട്ടും സംഭവിച്ചുകൂടാത്ത താണല്ലോ. ഇതര ഭാഷകളില്‍നിന്നും വ്യത്യസ്തമായി അറബി ഭാഷയില്‍ مخرج നുള്ള പ്രാധാന്യം അതുകൊണ്ടുതന്നെ നാം സശ്രദ്ധം  പഠിച്ചിരിക്കേണ്ടതാണ്. ഒരേ مخرج ല്‍ പെട്ടതോ അല്ലെങ്കില്‍ അടുത്തടുത്ത مخرج കളില്‍ പെട്ടതോ ആയ അക്ഷരങ്ങള്‍ ഒന്നിച്ചു ഒരേ പദത്തില്‍ വരുമ്പോള്‍ അത് നന്നായി ഉച്ചരിക്കാന്‍ കഴിയണമെങ്കില്‍ ഓരോ അക്ഷരങ്ങളെയും ശരിയായവിധം പറഞ്ഞു പരിശീലിക്കുകതന്നെ ചെയ്യേണ്ടതുണ്ട്. അറബി അക്ഷരങ്ങള്‍ നല്ല നാവ് വഴക്കത്തോടെ ഉച്ചരിക്കാന്‍ സഹായിക്കുന്ന പദ്യ രൂപത്തിലുള്ള ഒരു 'ഒറ്റമൂലി'യാണ് ഈ പാഠത്തിലെ പ്രധാന വിഷയം. ' ب ' എന്ന അക്ഷരം ഉദാഹരിച്ചുകൊണ്ട് അത് താഴെ എഴുതുന്നു. നമ്മള്‍ ചെയ്യേണ്ടത് ആദ്യം ഇത് നന്നായി ഉച്ചാരണ ശുദ്ധിയോടെ ചൊല്ലിപ്പഠിക്കുക എന്നതാണ്. ഇത് നന്നായി പഠിച്ചുകഴിഞ്ഞു എന്ന് ഉറപ്പായാല്‍ ബാക്കിയുള്ള ഓരോ അക്ഷരങ്ങളും സാവധാനത്തില്‍ പഠിച്ചു ഇരുപത്തിയെട്ട് അക്ഷരങ്ങളെയും പൂര്‍ത്തിയാക്കുക.
================================================
ബാബിബബുന്‍ ബബിബിബബുന്‍
ബാബിബുനല്‍ ബാനബുനാ.
================================================
കടപ്പാട് :- (ശാലീനം എന്ന ബ്ലോഗിലെ പാഠം അഞ്ചില്‍ നിന്നുള്ളത്)
//www.saaleenam.com/

Comments (0)

To leave or reply to comments, please download free Podbean or

No Comments

Copyright 2012 islah songs. All rights reserved.

Podcast Powered By Podbean

Version: 20240320